ഇറാനെ സഹായിക്കുന്നവര്‍ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും-അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
വാഷിങ്ടണ്‍: അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ ഏതെങ്കിലും രാജ്യം സഹായിച്ചാല്‍ അവര്‍ക്കെതിരെയും കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മുന്നറിയിപ്പ്.










