Dark Mode

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട തീരുമാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ (തിങ്കള്‍)പരിഗണിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും വിഷയം പരിഗണിക്കുക. സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിൽ രാജ്യത്തെ പരമോന്നത കോടതി കൈക്കൊള്ളുന്ന നിലപാട് ഏറെ നിർണായകമാകും.