ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് കുവൈത്ത് വ്യോമസേന
കുവൈത്ത്‌സിറ്റി: ഇറാനിയന്‍ അക്രമത്തെ തുടര്‍ന്ന്, രാജ്യത്തേക്ക് എത്തിയ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങളെ കുവൈത്ത് വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ സായുധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ (Air Defense Systems) ഡ്രോണുകളെ അന്തരീക്ഷത്തില്‍ വെച്ച് തകര്‍ത്തപ്പോള്‍ ഉണ്ടായതാണെന്ന് കുവൈത്ത് ആര്‍മിയുടെ ജനറല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു.
സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ നല്‍കുന്ന എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സായുധ സേന അഭ്യര്‍ത്ഥിച്ചു.