ഒമാന്‍ കടലിടുക്കിലെ യുഎസ് ആക്രമണം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഒമാന്‍ കടലിടുക്കില്‍ ടാങ്കറിന് നേരെ യുഎസ് സൈനികാക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ആക്രമണത്തെത്തുടര്‍ന്ന് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയാണ് അക്രമണം നടന്നത്.ടാങ്കര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് അമേരിക്കന്‍ സൈന്യം കപ്പലിന് നേരെ 'പ്രിസിഷന്‍ സ്‌ട്രൈക്ക്' നടത്തിയത്. ഇന്ത്യന്‍ നാവികരുടെ മരണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.