പവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി
ഹൈദരാബാദ്: വിമാനത്തിനുള്ളിലെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം.
പവർ ബാങ്കിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും ക്യാബിൻ ജീവനക്കാരും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ തീപിടിത്തത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.