ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന് ആക്രമണം: കുവൈത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു
കുവൈത്ത്സിറ്റി:വടക്കന്‍ കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും വന്‍ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന് നടത്തിയ 'ക്രൂരമായ ആക്രമണത്തില്‍' കെട്ടിടം തകരുകയും ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ ബന്ധപ്പെട്ട അധികാരികള്‍ മറ്റ് സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ഉടനടി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന കാര്യക്ഷമതയോടെ സേന തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് തുടരുമെന്നും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും സായുധ സേന വീണ്ടും ഉറപ്പുനല്‍കി.
പെതുജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.