ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള;കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ അഭിമാനമായി ധീരജ് ദിലീപ്
കുവൈത്ത്‌സിറ്റി: ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരളയില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് ആയ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഒന്നാമത് സീസണില്‍ ഗള്‍ഫിന്റെ മുഴുവന്‍ പ്രാതിനിധ്യമായി കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ദിലീപ് കോട്ടയം ബൈസന്‍സിനായി കളിക്കുന്നു
14 വയസ്സും 19 വയസ്സും പ്രായമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 6 ഫ്രാഞ്ചൈസുകള്‍ ആയി നടക്കുന്ന ലീഗ് മത്സരത്തില്‍ ഗള്‍ഫ് മലയാളികളില്‍ നിന്നുള്ള ഏക കായികതാരമാണ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ധീരജ്
നാളെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ശക്തരായ കാലിക്കറ്റ് വാരിയേഴ്‌സ് ആണ് കോട്ടയത്തിന്റെ എതിരാളികള്‍ ഏറെ പ്രതിഭകള്‍ അടങ്ങുന്ന കേരള ബാസ്‌ക്കറ്റ്‌ബോള്‍ ലീഗില്‍ ഗള്‍ഫിന്റെ ഏക പ്രതിനിധിയായി പങ്കെടുക്കുന്ന ധീരജിനെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് അഡ്മിന്‍ മാനേജര്‍ ശ്രീജോയല്‍ ജേക്കബ് പ്രിന്‍സിപ്പല്‍ സി രാധാകൃഷ്ണന്‍ എന്നിവര്‍ അനുമോദനം അറിയിച്ചു