Dark Mode

ആഗോള പാസ്‌പോർട്ട് ഇൻഡക്സ്: ഇന്ത്യയുടെ റാങ്ക് 134-ലേക്ക് താഴേക്ക്; 129 രാജ്യങ്ങൾക്ക് മുൻകൂട്ടി വിസ വേണം

ആഗോള പാസ്‌പോർട്ട് ഇൻഡക്സ്: ഇന്ത്യയുടെ റാങ്ക് 134-ലേക്ക് താഴേക്ക്; 
129 രാജ്യങ്ങൾക്ക് മുൻകൂട്ടി വിസ വേണം

129 രാജ്യങ്ങളിലേക്ക് വിസ നിര്‍ബന്ധം -

ന്യൂഡല്‍ഹി: 2026 സെപ്റ്റംബറിലെ പുതിയ പാസ്പോര്‍ട്ട് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആഗോളതലത്തില്‍ 134-ാം സ്ഥാനത്തേക്ക് താഴ്ന്നു. 69 ആണ് ഇന്ത്യയുടെ നിലവിലെ 'മൊബിലിറ്റി സ്‌കോര്‍'.

പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

39 രാജ്യങ്ങള്‍ 'വിസ ഓണ്‍ അറൈവല്‍' (എത്തിച്ചേരുമ്പോള്‍ ലഭിക്കുന്ന വിസ) സൗകര്യം നല്‍കുമ്പോള്‍, 5 രാജ്യങ്ങള്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (eTA) വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. 129 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യക്കാര്‍ മുന്‍കൂട്ടി വിസ എടുക്കേണ്ടതുണ്ട്.

വിസയില്ലാത്ത പ്രവേശനം, വിസ ഓണ്‍ അറൈവല്‍, ഇ-ടി-എ (eTA) സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് പാസ്പോര്‍ട്ട് റിപ്പോര്‍ട്ട് മൊബിലിറ്റി സ്‌കോര്‍ കണക്കാക്കുന്നത്.

വിസയില്ലാതെ പ്രവേശനം നല്‍കുന്ന 25 രാജ്യങ്ങള്‍
അങ്കോള
ബാര്‍ബഡോസ്
ഭൂട്ടാന്‍
ഡൊമിനിക്ക
ഫിജി
ഗാംബിയ
ജമൈക്ക
ഗ്രെനഡ
ഹെയ്തി
കസാഖ്സ്ഥാന്‍
കിരിബാത്തി
മലേഷ്യ (90 ദിവസം - ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ്)
മാലിദ്വീപ്
മൗറീഷ്യസ്
മൈക്രോനേഷ്യ
നേപ്പാള്‍
പാലസ്തീന്‍
മക്കാവു
ഫിലിപ്പീന്‍സ്
റുവാണ്ട
സെന്റ് വിന്‍സെന്റ് ആന്റ് ദി ഗ്രെനഡീന്‍സ്
സെനെഗല്‍
തായ്ലന്‍ഡ് (60 ദിവസം - അറൈവല്‍ കാര്‍ഡ്)
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ
വാനുവാട്ടു

'വിസ ഓണ്‍ അറൈവല്‍' സൗകര്യമുള്ള 39 രാജ്യങ്ങള്‍

അര്‍മേനിയ (120 ദിവസം)

അസര്‍ബൈജാന്‍ (30 ദിവസം)
ബൊളീവിയ
ബുറുണ്ടി (30 ദിവസം)
കംബോഡിയ (30 ദിവസം)
കൊമോറോസ്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (7 ദിവസം)
എത്യോപ്യ (90 ദിവസം)
ഗാബണ്‍ (90 ദിവസം)
ജിബൂട്ടി (90 ദിവസം)
ജോര്‍ദാന്‍
ഗിനിയ (90 ദിവസം)
ഗിനിയ-ബിസാവു
ഇക്വറ്റോറിയല്‍ ഗിനിയ
ഇന്തോനേഷ്യ (30 ദിവസം)
മാര്‍ഷല്‍ ദ്വീപുകള്‍
മഡഗാസ്‌കര്‍ (90 ദിവസം)
മൊറോക്കോ (30 ദിവസം)
മൗറിറ്റാനിയ (90 ദിവസം)
മംഗോളിയ (30 ദിവസം)
മ്യാന്‍മര്‍ (30 ദിവസം)
നൈജീരിയ (90 ദിവസം)
പാലാവു
പാപ്പുവ ന്യൂ ഗിനിയ (30 ദിവസം)
റഷ്യ (30 ദിവസം)
സെന്റ് ലൂസിയ
സമോവ
സിയറ ലിയോണ്‍ (30 ദിവസം)
ദക്ഷിണ സുഡാന്‍ (90 ദിവസം)
സുരിനാം (90 ദിവസം)
ടാന്‍സാനിയ
തിമോര്‍-ലെസ്റ്റെ
ടോഗോ (15 ദിവസം)
തുവാലു
ഉക്രെയ്ന്‍
ഉഗാണ്ട
ഉസ്‌ബെക്കിസ്ഥാന്‍ (30 ദിവസം)
വിയറ്റ്‌നാം (90 ദിവസം)
സിംബാബ്വെ (90 ദിവസം)

ശ്രദ്ധിക്കുക: ലാവോസ് ഇനി മുതല്‍ വിസ ഓണ്‍ അറൈവല്‍ പട്ടികയില്‍ ലഭ്യമല്ല. യാത്രയ്ക്ക് മുമ്പ് വിസ നിര്‍ബന്ധമാക്കിക്കൊണ്ട് സെപ്റ്റംബര്‍ 15, 2026-ല്‍ പാസ്പോര്‍ട്ട് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുതുക്കി.

eTA സൗകര്യമുള്ള 5 രാജ്യങ്ങള്‍

ഐവറി കോസ്റ്റ് (90 ദിവസം - പ്രീ-രജിസ്‌ട്രേഷന്‍)
കെനിയ
സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്
സീഷെല്‍സ് (90 ദിവസം - ടൂറിസ്റ്റ് രജിസ്‌ട്രേഷന്‍)
ശ്രീലങ്ക

മുന്‍കൂട്ടി വിസ ആവശ്യമുള്ള 129 രാജ്യങ്ങള്‍
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ യാത്രയ്ക്ക് മുമ്പ് വിസ എടുക്കേണ്ട 129 രാജ്യങ്ങളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു:

യൂറോപ്പ്
അല്‍ബേനിയ, അന്‍ഡോറ, ഓസ്ട്രിയ, ബെലാറസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, കൊസോവോ, ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, മോള്‍ഡോവ, മൊണാക്കോ, മോണ്ടിനെഗ്രോ, നെതര്‍ലാന്‍ഡ്‌സ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മരീനോ, സെര്‍ബിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, വത്തിക്കാന്‍ സിറ്റി.
നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍
ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബഹാമാസ്, ബെലീസ്, കാനഡ, കോസ്റ്റാറിക്ക, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്.
സൗത്ത് അമേരിക്ക
അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വയ്, പെറു, ഉറുഗ്വേ, വെനസ്വേല.
ഏഷ്യ, മിഡില്‍ ഈസ്റ്റ്
അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബ്രൂണെ, ചൈന, ഹോങ്കോംഗ്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജപ്പാന്‍, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ലെബനന്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, തായ്വാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്കി, തുര്‍ക്ക്‌മെനിസ്ഥാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍, ലാവോസ്.

ആഫ്രിക്ക

അള്‍ജീരിയ, ബെനിന്‍, ബോട്‌സ്വാന, ബുര്‍ക്കിന ഫാസോ, കാമറൂണ്‍, കേപ്പ് വേര്‍ഡ്, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഈജിപ്ത്, എറിത്രിയ, എസ്വാറ്റിനി, ഘാന, ലെസോത്തോ, ലൈബീരിയ, ലിബിയ, മലാവി, മാലി, മൊസാംബിക്, നമീബിയ, നൈജര്‍, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ, സോമാലിയ, ദക്ഷിണാഫ്രിക്ക, സുഡാന്‍, ടുണീഷ്യ, സാംബിയ.

ഓഷ്യാനിയ / പസഫിക്
ഓസ്ട്രേലിയ, നൗറു, ന്യൂസിലാന്‍ഡ്, സോളമന്‍ ദ്വീപുകള്‍, ടോംഗ.

(മുന്‍കൂട്ടി വിസ ആവശ്യമുള്ള ചില രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്ന ഇ-വിസ (eVisa) സൗകര്യവും നല്‍കുന്നുണ്ട്.)


സെപ്റ്റംബര്‍ 15-ലെ പുതുക്കിയ റാങ്കിംഗ് പ്രകാരം 132-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവില്‍ 134-ാം സ്ഥാനത്താണ്.