Dark Mode

ഇറാന്‍ ആക്രമണം; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിമാനത്താവളം സന്ദര്‍ശിച്ചു

ഇറാന്‍ ആക്രമണം; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിമാനത്താവളം സന്ദര്‍ശിച്ചു

കുവൈത്ത്‌സിറ്റി: ബുധനാഴ്ച രാവിലെ കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് അല്‍ സബാഹ്,
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ട് കണ്ട് മനസിലാക്കി.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പുരുക്കേറ്റിട്ടുമുണ്ട്.
മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമദ് റഹ്‌മാന്‍(55)ആണ് ദാരുണാന്ത്യമുണ്ടായത്.വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.അതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.കഴിഞ്ഞ ഫെബ്രുരിയില്‍ പല തവണ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്നു ടെര്‍മിനല്‍ ഒന്ന് ജൂണ്‍ ഒന്നാം തീയ്യതിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.എന്നാല്‍,കുവൈത്ത് എയര്‍വേഴ്‌സ് പ്രവര്‍ത്തിപ്പിക്കുന്ന ടെര്‍മിനല്‍ 4,ജസീറ എയര്‍വേഴ്‌സിന്റെ ടെര്‍മിനല്‍ 5-എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.