ഇറാന്‍ ആക്രമണം:നടപടി കടുപ്പിച്ച് കുവൈത്ത് ;രണ്ട് ഉദ്ദ്യോഗ്ഥരോടെ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു
കുവൈത്ത്‌സിറ്റി: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് നടപടി കടുപ്പിച്ച് കുവൈത്ത്. എംബസിയിലെ രണ്ട് ഉദ്ദ്യോഗ്ഥരോടെ 24 മണികൂറിനകം രാജ്യം വിടാന്‍
കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാന്‍ എംബസി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിന് നേരെ നടത്തി വരുന്ന ബാലിസ്റ്റിക്, ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ ഉപ മന്ത്രി ഹമദ് അല്‍-മഷാന്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച ഔദ്ദ്യോഗിക കത്ത് ഇറാന്റെ ആക്ടിംഗ് ചാര്‍ജ് ഡി അഫേഴ്‌സ് ഹമീദ് യാകൂബ്ബിക്ക് നല്‍കി.
കുവൈത്തിന്റെ പരമാധികാരത്തിന്റെ നേരെയുള്ള കടന്ന് കയറ്റമാണ്,ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും യുഎന്‍ സുരക്ഷാ കൌണ്‍സില്‍ പ്രമേയം 2817ന്റെയും നഗ്‌നമായ ലംഘനമാണെന്ന് അല്‍-മഷാന്‍ പറഞ്ഞു.