കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം;കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍
കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇന്ന് രാവിലെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍.മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമദ് റഹ്‌മാന്‍(55)ആണ് ദാരുണാന്ത്യമുണ്ടായത്.കരാര്‍ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു മന്‍സൂര്‍ അഹമദ്.മധ്യപ്രദേശ് ഉജ്ജയില്‍ കോത്‌മോഹല്ല സ്വദേശി അബ്ദുള്‍ സമദിന്റെയും ഷമീം ബാനോയുടെയും മകനാണ്.ഫരീദ ബീയാണ് ഭാര്യ.
ആക്രമണത്തിന്റെ ഭാഗമായി 63 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. 7 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍-സനദ് വ്യക്തമാക്കി.
ഫര്‍വാനിയ ആശുപത്രിയില്‍ പരുക്കേറ്റ 32 പേര്‍ കിടപ്പുണ്ട്.കൂടാതെ,ജാബെര്‍-16, ജഹ്‌റ -7 അല്‍ അദാന്‍-3,അമീരി-3,സബാഹ്-1,മുബാറഖ്-1,എന്നിവടങ്ങളിലായി ചികല്‍സയിലുള്ളത്.