Dark Mode

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം;ഒരു മരണം ,63 പേര്‍ക്ക് പരുക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം;ഒരു മരണം ,63 പേര്‍ക്ക് പരുക്ക്
ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍-സനദ്

കുവൈത്ത്‌സിറ്റി: ഇന്ന് രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടത് കൂടാതെ 63 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരില്‍ 7 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍-സനദ് വ്യക്തമാക്കി. പരുക്കേറ്റവര്‍ ഫര്‍വാനിയ, അല്‍ അദാന്‍,ജഹ്‌റ,മുബാറഖ് അല്‍ കബീര്‍ തുടങ്ങിയ രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ചികല്‍സയിലാണ്.