കുവൈത്ത് വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു
കുവൈത്ത്‌സിറ്റി: അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇന്ന് രാവിലെ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ ഏത് നാട്ടുകാരനാണന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തുടരുന്ന ഇറാനിയന്‍ ആക്രമണങ്ങളെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവര്‍ ഫര്‍വാനിയ, അല്‍ അദാന്‍ തുടങ്ങിയ രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ചികല്‍സയിലാണ്.
വിമാന താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേരെ ഇന്ന് വെളുപ്പിനെ ഒരു മണിക്കും,പിന്നീടും തുടര്‍ച്ചയായി ഡ്രോണ്‍,മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
ആക്രമണത്തില്‍ വിമാനത്താവളത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൌദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
ടെര്‍മിനല്‍ ഒന്നിനാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.അതിനാല്‍ ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്.ജൂണ്‍ ഒന്നിനാണ് ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം പുനരാരംഭിച്ചത്. നിലവില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കൂടാതെ, സര്‍വീസുകള്‍ സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നതായും സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, കുവൈത്ത് എയര്‍വേഴ്‌സ് വിമാന സര്‍വീസ് വൈകുനേരം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഇവരുടെ സര്‍വീസുകള്‍ ടെര്‍മിനല്‍ 4-ലില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്.അത്‌പോലെ ടെര്‍മിനല്‍ 5-ല്‍ നിന്നുള്ള ജസീറ എയര്‍വേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു.