ഇറാന്‍ ആക്രമണം;കുവൈത്ത് വിമാനത്താവള ടെര്‍മിനല്‍ 1 താല്‍ക്കാലികമായി അടച്ചു;നിരവധി പേര്‍ക്ക് പരുക്ക്
കുവൈത്ത്‌സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ആക്രമണത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. വിമാന താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേരെ ഇന്ന് വെളുപ്പിനെ ഒരു മണിക്കും,പിന്നീടും തുടര്‍ച്ചയായി ഡ്രോണ്‍,മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നു.
ആക്രമണത്തില്‍ വിമാനത്താവളത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൌദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
'ക്രിമിനല്‍ ഇറാനിയന്‍ ആക്രമണത്തിന്റെ' ഫലമായി കുവൈത്ത്് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ കെട്ടിടത്തെ (ടി 1) നിരവധി ശത്രു ഡ്രോണുകള്‍ ലക്ഷ്യമിട്ടതായി അല്‍-ഒതൈബി പറഞ്ഞു. സംഭവത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചത്തലത്തിലാണ് വിമാനത്താവള ടെര്‍മിനല്‍ 1 താല്‍ക്കാലികമായി അടച്ചത്.ജൂണ്‍ ഒന്നിനാണ് ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം പുനരാരംഭിച്ചത്. നിലവില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കൂടാതെ, സര്‍വീസുകള്‍ സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നതായും സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.