കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ ചാടി;അന്വേഷണം ഊര്‍ജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി : ശിക്ഷാ കേന്ദ്രത്തില്‍ നിന്ന് മൂന്ന് തടവുകാര്‍ ചാടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് കുവൈത്ത് സ്വദേശികളും മറ്റെരാളുമാണ് ജയില്‍ ചാടിയത്. കുവൈത്ത്് പൗരന്മാരായ ഹസന്‍ സലേം അല്‍-റഷീദി, അലി മനാഹി അല്‍-സുബൈ എന്നിവരെ കൂടാതെ, അഹമ്മദ് മുഹമ്മദ് എന്നയാളുമാണ് രക്ഷപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികള്‍ രാജ്യത്തിന് പുറത്തേക്ക് കടക്കുന്നത് തടയുവാനും ഇവരുടെ വിവരങ്ങള്‍ രാജ്യത്തെ എല്ലാ അതിര്‍ത്തി കവാടങ്ങളില്‍ കൈമാറുവാനും മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രക്ഷപ്പെട്ട തടവുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും ഇവരുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന അടിയന്തര ഹോട്ട്ലൈന്‍ നമ്പറില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് ഏതെങ്കിലും സഹായം നല്‍കുകയോ അഭയം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് ഉണ്ട്.