കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചു
കുവൈത്ത്‌സിറ്റി: ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികളും നവീകരണത്തിനും ശേഷം ഇന്ന് അന്താരാഷ്ട്ര വിമാനത്താവളം മറ്റ് രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കായി തുറന്നു.കഴിഞ്ഞ ഫെബ്രുവരി അവസാനം അടച്ചതാണ് വിമാനത്താവളം.
ടെര്‍മിനല്‍ ഒന്നാണ് ഇന്ന് തുറന്നത്.ഇതോടെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചു.കഴിഞ്ഞ 15 മുതല്‍ ടെര്‍മിനല്‍ 4-, ടെര്‍മിനല്‍ 5 അതായത് കുവൈത്ത് എയര്‍വേഴ്‌സ്,ജെസീറ എയര്‍വേഴ്‌സ് സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിച്ച് വരുന്നുണ്ടായിരുന്നു.ടെര്‍മിനല്‍ 1-ലാണ് മറ്റ് വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇവിടെ ഇറാന്റെ ആക്രമണം നടന്നിരുന്നു. അറ്റകുറ്റപ്പണികളും നവീകരണത്തിനും ശേഷമാണ് ഇന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്.