കുവൈത്തിൽ ആലപ്പുഴ പത്തിയൂർ സ്വദേശി നിര്യാതനായി;സബാഹ് മോർച്ചറിയിൽ പൊതുദർശനം തിങ്കളാഴ്ച 2.30-ന്
കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) കുവൈത്തിൽ നിര്യാതനായി. ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്.
കുവൈത്തിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സുഗതകുമാരി. മകൾ: അർച്ചന. മരുമകൻ: നന്ദു കുമാരൻ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.
മൃതശരീരം നാളെ ഉച്ചയ്ക്ക് 2.30ന് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാളെ വൈകുന്നേരം കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതശരീരം കൊച്ചിയിലെത്തിക്കും.