Dark Mode

പ്രൗഢഗംഭീരമായി ഇന്‍കാസ് കുവൈത്ത് 'ഓണപെരുമ 2026' കൊണ്ടാടി

പ്രൗഢഗംഭീരമായി ഇന്‍കാസ് കുവൈത്ത് 'ഓണപെരുമ 2026' കൊണ്ടാടി

കുവൈത്ത് സിറ്റി:മനുഷ്യ മനസ്സില്‍ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പരത്തി ഇന്‍കാസ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഓണപെരുമ 2026' ആഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
ഇന്‍കാസ് കുവൈത്ത് ചെയര്‍മാന്‍ രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍, കോണ്‍ഗ്രസിന്റെ പൂഞ്ഞാര്‍ എം.എല്‍.എ എം. ജെ. സെബാസ്റ്റ്യന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രവാസികളുടെ കേരളവുമായുള്ള ബന്ധത്തെയും നാടിന്റെ വികസന സാധ്യതകളെയും കുറിച്ച് എം. ജെ. സെബാസ്റ്റ്യന്‍ എം.എല്‍.എ സംസാരിച്ചു.
വിശിഷ്ടാതിഥിയായി എത്തിയ കുന്നത്തൂര്‍ എം.എല്‍.എയും ആര്‍.എസ്.പി. നേതാവുമായ ഉല്ലാസ് കോവൂര്‍ മുഖ്യപ്രഭാഷണം നടത്തി .
മെഡക്‌സ് മെഡിക്കല്‍ ഗ്രൂപ്പ് സി.ഈ.ഓ ഷറഫുദ്ദീന്‍ കണ്ണേത്ത്,റ്റി. വി. എസ് കാര്‍ഗോ & ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ Dr. എം എസ്. ഹൈദര്‍ അലി വൈസ് ചെയര്‍മാന്‍ തോമസ് പള്ളിക്കല്‍,
പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് വി. കൊട്ടാരം, മീഡിയ കണ്‍വീനര്‍ മധു മാഹി, വനിതാ കണ്‍വീനര്‍ സാറാമ്മ ജോണ്‍സ്, യൂത്ത് വിംഗ് കണ്‍വീനര്‍ ഒസാമ വാഹിദ്,പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ബിജു അലക്‌സാണ്ടര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറര്‍ അലക്‌സ് മാത്യു പുത്തൂര്‍ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യന്‍ തോമസ് പൈനുംമൂട്ടില്‍, ഷെറിന്‍ മാത്യു കൊട്ടാരം, തമ്പി ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ജില്ലാ കണ്‍വീനര്‍മാര്‍ വിശിഷ്ടാതിഥികളെയും മറ്റുള്ളവരെയും ഷാള്‍ അണിയിച്ച് ആദരിച്ചു. കൂടാതെ, ചടങ്ങിന് പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്കുള്ള മൊമെന്റോകളും വേദിയില്‍ വച്ച് കൈമാറുകയുണ്ടായി.
കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, പ്രമുഖരുടെ സാന്നിധ്യത്തില്‍ രാവിലെ പത്തരയോടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു.കേരളത്തിന്റെ തനതു കലാരൂപങ്ങളായ നാടന്‍പാട്ടുകള്‍, സിനിമ ഗാനങ്ങള്‍, ഫ്യൂഷന്‍ മ്യൂസിക്, നാടോടി നൃത്തങ്ങള്‍, മനോഹരമായ ചുവടുകള്‍, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, റോക്ക് ഡാന്‍സ്, തിരുവാതിര, എന്നിവയോടൊപ്പം മഹാബലിയുടെ പ്രൗഢഗംഭീരമായ വരവും ആഘോഷത്തിന് മാറ്റുകൂട്ടി. പൗര്‍ണ്ണമി സംഗീതും ആന്‍സി സോണിയും സ്റ്റേജില്‍ പരിപാടികള്‍ നിയന്ത്രിച്ചു. എല്ലാവിധ പ്രതിസന്ധികളെയും തട്ടിമാറ്റി ഇന്‍കാസ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി നിന്ന് ഈ മഹാസംഗമം വന്‍ വിജയമാക്കി മാറ്റുകയായിരുന്നു. ചടങ്ങില്‍ എല്ലാവര്‍ക്കും ഓണസദ്യയും ഒരുക്കിയിരുന്നു.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ഇന്‍കാസ് കുവൈത്തിന്റെ പ്രവര്‍ത്തനങ്ങളെ
ഇന്‍കാസ് കുവൈത്തിലേക്ക് അംഗത്വം സ്വീകരിക്കാന്‍ തയ്യാറായി വന്നവര്‍ക്ക് തദവസരത്തില്‍ പൂഞ്ഞാര്‍ എം ഏല്‍ എ അംഗത്വം നല്‍കി.
ഷിജു ഓതറ ,ജെറി ജോണ്‍ കോശി ,അലക്‌സ് മാനന്തവാടി ,ബിജി പള്ളിക്കല്‍,അനില്‍ വള്ളികുന്നം
റോമാനസ് പെയ്റ്റന്‍ ,ബെല്‍ജു ബെന്‍ ,ലിബി ഇടുക്കി ,സുനില്‍ ജിത്ത് മണ്ണാര്‍കാട് ,ജോണ്‍ തോമസ് കൊല്ലകടവ് ,ഷിബു തയ്യില്‍ കുമരകം,നവീന്‍ ജോസ് ,വിജയ ലക്ഷ്മി ,സുമിത് സൈമണ്‍ ,ലീന്‍ ഔസേപ്പ് ,ടോം തിരുവനന്തപുരം ,കൃഷ്ണ പ്രസാദ് ,എബി വയനാട് ,ജിജി നൈനാന്‍ ,ശശി വലിയകുളങ്ങര ,ബിജു ദാനിയേല്‍ ,അജു ആല്‍ബര്‍ട്ട് ,സോഷി സോമന്‍ ,രഞ്ചു ഗീവര്‍ഗീസ്,വിനേഷ് ജോര്‍ജ് വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.