ഇന്‍കാസ് ഓണാഘോഷം: പൂഞ്ഞാര്‍ എം.എല്‍.എ M J സെബാസ്റ്റ്യന്‍ കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: ഇന്‍കാസ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈത്തില്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസിന്റെ പൂഞ്ഞാര്‍ എം.എല്‍.എ -എം. ജെ. സെബാസ്റ്റ്യനെയും (സജി ജോസഫ്) സഹധര്‍മ്മിണി സീമ ജോസഫിനെയും കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്‍കാസ് കുവൈത്ത് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
എം. ജെ. സെബാസ്റ്റ്യന് ഇന്‍കാസ് കുവൈത്ത് ചെയര്‍മാന്‍ രാജീവ് നടുവിലമുറി ബോക്കെ ബുക്ക് നല്‍കി സ്വീകരിച്ചു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനൂപ് സോമന്‍, വൈസ് ചെയര്‍മാന്‍ തോമസ് പള്ളിക്കല്‍, ട്രഷറര്‍ അലക്‌സ് മാത്യു പുത്തൂര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയിംസ് വി. കൊട്ടാരം മീഡിയ കോര്‍ഡിനേറ്റര്‍ മധു മാഹി, ബാബു പനമ്പള്ളി, കുര്യന്‍ തോമസ് പൈനും മൂട്ടില്‍, മാത്യു ചെന്നിത്തല, സാറമ്മ ജോണ്‍സ് എന്നിവരും സന്നിഹിതരായിരുന്നു.
ഇന്‍കാസ് കുവൈത്ത് ഒരുക്കുന്ന ''ഓണപെരുമ്മ'' വെള്ളിയാഴ്ച ഉച്ചയക്ക് ഖൈത്താന്‍ രാജധാനി ഹോട്ടലിലാണ് നടക്കുന്നത്.