Dark Mode

സ്ത്രീകളോടുള്ള അതിക്രമത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് ; പീഡനപരാതി ഒത്തുതീര്‍പ്പാക്കി സിപിഎം നിയമത്തെ വെല്ലുവിളിക്കുന്നു

സ്ത്രീകളോടുള്ള അതിക്രമത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് ; പീഡനപരാതി ഒത്തുതീര്‍പ്പാക്കി സിപിഎം നിയമത്തെ വെല്ലുവിളിക്കുന്നു

പാലക്കാട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ശക്തമായ നടപടി വേണമെന്നും മന്ത്രി ബിന്ദു കൃഷ്ണ. പീഡന പരാതികള്‍ പാര്‍ട്ടിഓഫീസില്‍ ഒത്തുതീര്‍പ്പാക്കുന്ന സിപിഐഎം പ്രവണത രാജ്യത്തെ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎമ്മിന്റെ ഇത്തരം രീതികള്‍ ശരിയല്ലെന്നും പറഞ്ഞു.

സിപിഎം പാലക്കാട് ജില്ലാസെക്രട്ടറിക്ക് എതിരെ ഉയര്‍ന്ന പീഡനാരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്നതിന് എതിരേയാണ് പ്രതിഷേധം. സിപിഎം പീഡന പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കുന്ന രീതി ശരിയല്ല.

തെറ്റുകള്‍ ചെയ്താല്‍ നിയമപരമായി ശിക്ഷിക്കണം. പീഡന പരാതി അതീവ ഗുരുതരമാണെന്നും എന്തുവന്നാലും പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കുന്ന ഇത്തരം രീതി ശരിയല്ല. പരാതിയുമായി യുവതി മുന്നോട്ടു വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും മുന്‍ഗണന നല്‍കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആരെയും പേടിച്ച് പിന്മാറരുത്. പരാതിയുമായി യുവതി മുന്നോട്ടുവരണമെന്നാണ് പറയുന്നത്. വേണ്ട സംരക്ഷണം പരാതിക്കാരിക്ക് പൊതുസമൂഹത്തില്‍ നല്‍കും. മറിച്ച് നിയമ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പരാതികളുമായി മുന്നോട്ടു വരാത്തത് ഇത്തരം ആളുകള്‍ക്കുള്ള പ്രോത്സാഹനമാണെന്നും പറഞ്ഞു.