ഇന്‍കാസ് 'ഓണപ്പെരുമ 2026' നാളെ;ഉല്ലാസ് കോവൂര്‍ എം.എല്‍.എ കുവൈത്തിലെത്തി
കുവൈത്ത്സിറ്റി: ഇന്‍കാസ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഓണപ്പെരുമ 2026' ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈത്തില്‍ എത്തിച്ചേര്‍ന്ന കുന്നത്തൂര്‍ എം.എല്‍.എ ഉല്ലാസ് കോവൂരിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.
ഇന്‍കാസ് കുവൈത്ത് ചെയര്‍മാന്‍ രാജീവ് നടുവിലമുറി ഹാരമണിയിച്ച് സ്വീകരിച്ചു. തോമസ് പള്ളിക്കല്‍, അലക്‌സ് മാത്യു പുത്തൂര്‍, ജെയിംസ് വി കൊട്ടാരം, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യന്‍ തോമസ് പൈനും മൂട്ടില്‍, മധു മാഹി, ഷിജു ഓതറ, അലക്‌സ് മാനന്തവാടി, ഒസാമ വാഹിദ്, ബിജു അലക്‌സാണ്ടര്‍, ബിജു തയ്യില്‍ കുമരകം, സുനില്‍ജിത് മണ്ണാര്‍കാട്, സുമിത് സൈമണ്‍ , രഞ്ചു ഗീവര്‍ഗ്ഗീസ്, ഗോവിന്ദ് സതിപാല്‍, അവിനാഷ് മുരളി എന്നിവരുള്‍പ്പെടെയുള്ളവര്‍ എം.എല്‍.എയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
നാളെ ഖൈത്താന്‍ രാജധാനി പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കാനിരിക്കുന്ന 'ഓണപ്പെരുമ 2026' ആഘോഷ പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.