Dark Mode

കുവൈത്തിന് നേരെ ഇന്നും ഇറാന്‍ ആക്രമണം;തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം

കുവൈത്തിന് നേരെ ഇന്നും ഇറാന്‍ ആക്രമണം;തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം

കുവൈത്ത്‌സിറ്റി: കുവൈത്ത് ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത മിസൈല്‍ -ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തകര്‍ത്തെന്ന് കുവൈത്ത് പ്രതിണ്‍രാധ മന്ത്രാലയം അറിയിച്ചു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്.രാജ്യത്ത് ആകെ അപായ സൈറന്‍ അധികൃതര്‍ മുഴക്കിയിരുന്നു.എന്നാല്‍,അക്രമത്തെ കുറിച്ച് കൂടുതല്‍ ഒന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.രണ്ട് ദിവസം മുമ്പും സമാന രീതിയില്‍ കുവൈത്തിന് നേരെ ശത്രുരാജ്യത്ത് നിന്നും അക്രമണം ഉണ്ടായിരുന്നു.കുവൈത്തിലുള്ള അമേരിക്കന്‍ ക്യാമ്പ് ലക്ഷ്യമിട്ടുള്ള അറ്റാക്ക് ആയിരുന്നു അത്.

കഴിഞ്ഞ ഫെബ്രുവരിയില്‍

ഇറാന്‍ അക്രമണത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ അടച്ചിട്ടിരിക്കുകയാണ്.ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തികരിച്ച് വരുന്നതിനിടെയിലാണ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറുന്നത്.ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.