Dark Mode

കുവൈത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കെ.പി.സി.സി-യുടെ മുന്നറിയിപ്പ്

കുവൈത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കെ.പി.സി.സി-യുടെ മുന്നറിയിപ്പ്

കുവൈത്ത്‌സിറ്റി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ കുവൈത്തില്‍ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കെ.പി.സി.സി സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കി. 'പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ നടത്തുന്ന സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ്' ഇടപെടല്‍ എന്ന് ഇത് സംബന്ധിച്ച് കെ പി സി സി സംസ്ഥാന ഭാരവാഹി നെയ്യാറ്റിന്‍കര സനല്‍ പുറപ്പെടുവിച്ച വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
'കെ.പി.സി.സിയുടെ പൂര്‍ണഅംഗീകാരത്തോടെ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഔദ്യോഗിക സംഘടന ഒ.ഐ.സി.സി കുവൈത്ത് ആണ്.ഒ.ഐ.സി.സി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോള്‍ 'ഇന്‍കാസ് കുവൈത്ത് ' എന്ന പേരില്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങളെ സംഘടന ഗൗരവമായി കാണുന്നു. നാട്ടിലെ പ്രമുഖ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് ആശംസാസന്ദേശങ്ങള്‍ ശേഖരിച്ച് പ്രചരിപ്പി ക്കുന്നതും അംഗീകാരമില്ലാത്ത ഈ കൂട്ടായ്മയുടെ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പാര്‍ട്ടി ആശയങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഇത്തരം വിമത പ്രവര്‍ത്തനങ്ങളില്‍ പെട്ടുപോകരുതെന്നും ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും' വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു