സൂര്യ കൃഷ്ണമൂര്‍ത്തിക്ക് അശ്രുപൂജ അര്‍പ്പിച്ച് കെ.ഡി.എന്‍.എയുടെ 'ഓര്‍മകളുടെ സൂര്യപ്രഭ'
കുവൈത്ത്‌സിറ്റി: കുവൈത്തുമായുള്ള കാല്‍നൂറ്റാണ്ടിലേറെ നീണ്ട ആത്മബന്ധത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന അനുഭവങ്ങളായിരുന്നു 'ഓര്‍മ്മകളുടെ സൂര്യപ്രഭ' എന്ന പേരില്‍ കെ.ഡി.എന്‍.എ സംഘടിപ്പിച്ച സൂര്യകൃഷ്ണമൂര്‍ത്തി അനുസ്മരണത്തില്‍ ഉയര്‍ന്നുവന്നത്.
കുവൈത്തിലെ നൃത്ത-നാടക കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്ന വ്യക്തിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തിയെന്ന് അനുസ്മരണ പ്രസംഗങ്ങളില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കോഴിക്കോട് ഡിസ്ട്രിക്ട് എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അനുസ്മരണ സമ്മേളനം 'ഓര്‍മ്മകളിലെ സൂര്യപ്രഭ' എന്ന പേരില്‍ ഫര്‍വാനിയ മെഡെക്‌സ് കെയര്‍ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചത്.
കെ.ഡി.എന്‍.എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതമാശംസിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗം കൃഷ്ണന്‍ കടലുണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബി.എസ്. പിള്ള, ഷറഫുദ്ദീന്‍ കണ്ണേത്ത്, സുരേഷ് കെ.പി., ബാബുജി ബത്തേരി, എസ്.എ. ലബ്ബ, ചെസില്‍ രാമപുരം, ടി.വി. ഹിക്മത്, അനില്‍ പി. അലക്‌സ്, നിക്‌സണ്‍ ജോര്‍ജ്, അബ്ദുല്‍ സലാം, അനിയന്‍കുഞ്ഞ് പാപ്പച്ചന്‍, സുരേഷ് മാത്തൂര്‍, രജിത തുളസീധരന്‍, റാഫിയ അനസ് തുടങ്ങിയവര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കലാജീവിതവും കുവൈത്തിലെ മലയാളി സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു. കെ.ഡി.എന്‍.എ ഓഡിറ്റര്‍ അസീസ് തിക്കോടി നന്ദി രേഖപ്പെടുത്തി.
ഐ.എസ്.ആര്‍.ഒ -യില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സൂര്യ കൃഷ്ണമൂര്‍ത്തി പിന്നീട് തന്റെ ജീവിതം കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു. സൂര്യ ഫെസ്റ്റിവലിലൂടെ ലോകപ്രശസ്ത നൃത്ത-സംഗീത പ്രതിഭകളെയും കലാപ്രേമികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിലും കേരളത്തിന്റെ സാംസ്‌കാരിക സാന്നിധ്യം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. നാടക-ചലച്ചിത്ര രംഗത്തും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മേഖലയിലും അദ്ദേഹം നല്‍കിയ സംഭാവനകളും യോഗത്തില്‍ അനുസ്മരിച്ചു.
'മേല്‍വിലാസം', 'എന്റെ രക്ഷകന്‍', 'ചായക്കടക്കഥകള്‍' തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളപ്രഭ, രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി നിരവധി പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും കുവൈത്തിലെത്തിച്ച് കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്നു. കെ.ഡി.എന്‍.എയുടെ മലബാര്‍ മഹോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ അദ്ദേഹത്തിന്റെ സൗഹൃദവും സഹകരണവും ഏറെ വിലമതിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.ഡി.എന്‍.എ ട്രഷറര്‍ എം.പി. അബ്ദുറഹ്മാന്‍, അഡൈ്വസറി ബോര്‍ഡ് അംഗം സന്തോഷ് പുനത്തില്‍, വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ തോട്ടക്കര, ഉബൈദ് ചക്കിട്ടക്കണ്ടി, ജോയിന്റ് സെക്രട്ടറി ആര്‍.എന്‍. ഷൗക്കത്തലി, ജോയിന്റ് ട്രഷറര്‍ പ്രത്യുമ്‌നന്‍ മൂടാട്ട്, മെമ്പര്‍ഷിപ്പ് സെക്രട്ടറി ടി.എം പ്രജു, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനസ് പുതിയോട്ടില്‍, ഷാജഹാന്‍ കളത്തില്‍, സമീര്‍ വെള്ളയില്‍, വുമണ്‍സ് ഫോറം സെക്രട്ടറി സക്കീന അഷറഫ്, സാല്‍മിയ ഏരിയ പ്രസിഡന്റ് വിനോദ് നടുവിലയില്‍, അബ്ബാസിയ ഏരിയ പ്രസിഡണ്ട് ഷാഫി എ.കെ, സെക്രട്ടറി അനുദീപ് വടക്കയില്‍ എന്നിവരോടൊപ്പം കേന്ദ്ര-ഏരിയ വുമണ്‍സ് ഫോറം ഭാരവാഹികളും അനുസ്മരണ സമ്മേളനം ഏകോപിപ്പിച്ചു.