ആത്മീയ നിറവില്‍ കുവൈത്ത് ഇവാഞ്ചലിക്കല്‍ ഇടവക വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി . 2026 സെപ്റ്റംബര്‍ 25-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് എന്‍.ഇ.സി.കെ. യിലെ ചര്‍ച്ച് ആന്റ് പാരിഷ് ഹാളില്‍ നടന്ന ഇടവക ദിന സ്തോത്രശുശ്രൂഷയോടെയാണ് ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികള്‍ക്കു സമാപനമായത് . ഇടവക വികാരി റവ. സിബി പി.ജെ നേതൃത്വം നല്‍കി. ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്, വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവക ഏറ്റെടുത്തിരിക്കുന്ന വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ കുരുവിള ചെറിയാന്‍ അവതരിപ്പിച്ചു.''ദൈവത്തിന്റെ വിശ്വസ്തത തലമുറകളിലൂടെ''എന്നതായിരുന്നു വജ്ര ജൂബിലീ തീം. പ്രവാസജീവിതത്തില്‍ ഇടവകയോടൊപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ഇടവക ആദരിച്ചു. പ്രിസൈഡിംഗ് ബിഷപ്പ് സ്ഥാനോരഹണത്തിന് ശേഷം പ്രഥമമായി .ഇടവക സന്ദര്‍ശിക്കുന്ന മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ തിരുമേനിയെ ഇടവക ആദരിച്ചു. വജ്ര ജൂബിലീ വര്ഷം ഇടവക പ്രസിദ്ധീകരിക്കുന്ന സ്മരിണികയുടെ പ്രകാശനം പ്രിസൈഡിംഗ് ബിഷപ്പ് നിര്‍വ്വഹിച്ചു.
സഹോദര സഭകളിലെ വികരിമാര്‍, സഹവിശ്വാസികള്‍ ഉള്‍പ്പെടെ വലിയൊരു ജനാവലി മീറ്റിങ്ങില്‍ സംബന്ധിച്ചു. ഒകോടബര്‍ 2-ം തീയതി വെള്ളിയാഴ്ച വൈകിട്ടു 6.30നു NECK, South Tent-ല്‍ ഇടവകയുടെ ആരാധനയ്ക്കും, തിരുവത്താഴ ശുശ്രൂഷയ്ക്കും പ്രിസൈഡിംഗ് ബിഷപ്പ് റവ. ഡോ. എബ്രഹാം ചാക്കോ നേതൃത്വം നല്‍കും.