ഇടുക്കി അസോസിയേഷന്‍ കുവൈത്ത് വനിതാ വേദി സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാര്‍ 6-ന്
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് (IAK) വനിതാ വേദി, മെട്രോ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ''പിങ്ക് ഒക്ടോബര്‍ 2026 - സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാര്‍'' സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 6-ന് ചൊവ്വാഴ്ച വൈകിട്ട് 6.30-ന് ദജീജിലെ മെട്രോ മെഡിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലൂടെ സ്ത്രീകളില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും സ്വയം സ്തനപരിശോധനയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
മെട്രോ മെഡിക്കല്‍ കെയര്‍ ഫര്‍വാനിയയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഹിമ സുഭാഷ് ബേബി (MBBS, MS, DNB) ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കും. സ്തനാരോഗ്യം, സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍, പരിശോധനാ രീതികള്‍, സമയബന്ധിതമായ വൈദ്യസഹായത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിക്കും.
15 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ഇടുക്കി അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഇടുക്കി അസോസിയേഷന്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍, അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെയും പ്രതിരോധ പരിശോധനകളുടെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വനിതകളെയും ബോധവല്‍ക്കരണ സെമിനാറിലേക്ക് ഇടുക്കി അസോസിയേഷന്‍ കുവൈത്ത് സ്വാഗതം ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫ്‌ലയറിലുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.