Dark Mode

വ്യാജമായി കുവൈത്ത് പൗരത്വം നേടി: സിറിയന്‍ പൗരന് 7 വര്‍ഷം തടവും 18 ലക്ഷം ദീനാര്‍ പിഴയും;കേസ് പുറത്തറഞ്ഞിത് കുടുംബ തര്‍ക്കം മൂലം

വ്യാജമായി കുവൈത്ത് പൗരത്വം നേടി: സിറിയന്‍ പൗരന് 7 വര്‍ഷം തടവും 18 ലക്ഷം ദീനാര്‍ പിഴയും;കേസ് പുറത്തറഞ്ഞിത് കുടുംബ തര്‍ക്കം മൂലം

കുവൈത്ത് സിറ്റി: വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി കുവൈത്ത് പൗരത്വം നേടിയ കേസില്‍ സിറിയന്‍ പൗരന് കുവൈത്ത് അപ്പീല്‍ കോടതി 7 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമെ, അനധികൃതമായി കൈപ്പറ്റിയ 6,00,000 കുവൈത്തി ദീനാര്‍ തിരികെ അടയ്ക്കാനും, ഇതിന്റെ ഇരട്ടി തുക (112,00,000 ദീനാര്‍) പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ആകെ 1.8 മില്യണ്‍ (18 ലക്ഷം) കുവൈത്തി ദീനാറാണ് സാമ്പത്തിക പിഴയായി നല്‍കേണ്ടത്.
കേസിന്റെ പശ്ചാത്തലം:
വ്യാജ പൗരത്വം: 1971-ല്‍ മരണപ്പെട്ട ഒരു കുവൈത്തി പൗരന്റെ പൗരത്വ ഫയലില്‍ പണം നല്‍കി വ്യാജമായി പേര് ചേര്‍ക്കുകയായിരുന്നു. പ്രതിയുടെ പിതാവ് ഈ കുവൈത്തി പൗരനുമായി നടത്തിയ സാമ്പത്തിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്.
ആനുകൂല്യങ്ങള്‍: പൗരത്വം നേടിയ പ്രതി പ്രതിരോധ മന്ത്രാലയത്തില്‍ (Ministry of Defense) സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുകയും, കുവൈത്ത് പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വര്‍ഷങ്ങളോളം കൈപ്പറ്റുകയും ചെയ്തു.
കേസ് പുറത്തുവന്നത്:
പ്രതിയും അദ്ദേഹത്തിന്റെ സിറിയക്കാരായ സഹോദരങ്ങളും തമ്മിലുണ്ടായ കുടുംബ തര്‍ക്കത്തെത്തുടര്‍ന്നാണ് ക്രമക്കേട് പുറത്തറിയുന്നത്. സഹോദരങ്ങള്‍ വിവരം അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ 2000 മുതല്‍ ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി പ്രതി സമ്മതിച്ചു. കൗണ്‍സിലര്‍ അബ്ദുള്ള അല്‍-സാനഹിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.