കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സെപ്റ്റംബര്‍ 29-ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ലേബര്‍, വെല്‍ഫെയര്‍, കോണ്‍സുലാര്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ചാര്‍ജ് ഡി അഫയേഴ്‌സ് സഞ്ജയ് കെ. മുലുക പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച വൈകുന്നേരം 3:00 മണിക്ക്.
സ്ഥലം: ഇന്ത്യന്‍ എംബസി, ഡിപ്ലോമാറ്റിക് എന്‍ക്ലേവ്, അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, കുവൈത്ത്. പ്രവേശനം: മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതില്ല. എന്നാല്‍ ഓപ്പണ്‍ ഹൗസ് സമയത്ത് പാസ്‌പോര്‍ട്ട് പുതുക്കല്‍, സാക്ഷ്യപ്പെടുത്തല്‍ മറ്റ് രേഖകള്‍ നല്‍കല്‍ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായിരിക്കില്ല എന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.