Dark Mode

KFE-രാമു കാര്യാട്ട് പുരസ്‌കാരം സംവിധായകന്‍ രാജസേനന്; 'ROOTS' മെഗാ ഇവന്റ് ഒക്ടോബര്‍ 2-ന് ഡി.പി.എസില്‍

KFE-രാമു കാര്യാട്ട് പുരസ്‌കാരം സംവിധായകന്‍ രാജസേനന്; 'ROOTS' മെഗാ ഇവന്റ് ഒക്ടോബര്‍ 2-ന് ഡി.പി.എസില്‍

കുവൈത്ത്‌സിറ്റി: Kuwait Film Enthusiasts (KFE) സംഘടിപ്പിക്കുന്ന ‘ROOTS’ മെഗാ ഇവന്റ് വെള്ളിയാഴ്ച വൈകുന്നേരം 3.30ന് DPS-ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മലയാള സിനിമയോടും കലാരംഗത്തോടുമുള്ള പ്രവാസി സമൂഹത്തിന്റെ ആത്മബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് KFE 'ROOTS' മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. സിനിമ, സംഗീതം, കല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സമന്വയിപ്പിച്ചുള്ള വിവിധ പരിപാടികള്‍ 'ROOTS'ന്റെ ഭാഗമായി അരങ്ങേറും.
മെഗാ ഇവന്റിന്റെ പ്രധാന ആകര്‍ഷണമായി 'Anthology' എന്ന പേരില്‍ അഞ്ച് സിനിമകളുടെ പ്രദര്‍ശനവും ആല്‍ബം ഫെസ്റ്റിവലും നടക്കും.
മലയാള സിനിമയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ KFE രാമു കാരിയാട്ട് പുരസ്‌കാരം സംവിധായകന്‍ രാജസേനന് സമ്മാനിക്കും. ചലച്ചിത്ര-കലാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന KFE സമഗ്ര സംഭാവന പുരസ്‌കാരം 2026 കലാകാരനും സംവിധായകനുമായ സാബു സൂര്യചിത്രയ്ക്ക് സമ്മാനിക്കും.
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, നടി ജിജാ സുരേന്ദ്രന്‍ എന്നിവര്‍ 'ROOTS' മെഗാ ഇവന്റില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജിജുന ഉണ്ണി, വടിയൂര്‍ക്കാവ് കൃഷ്ണ കുമാര്‍, ജിനു വൈക്കത്, ലിബിന്‍, അഖില അന്‍വി, ശരത് നായര്‍, ബിവിന്‍, ജിജോ, ജോജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.