9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുവൈത്ത് സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു
കുവൈത്ത് സിറ്റി: ഒമ്പത് വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുവൈത്തി പൗരന് കീഴ് കോടതിയുടെ വധശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു. ജഡ്ജി നാസര്‍ സാലിം അല്‍-ഹൈദ് അധ്യക്ഷനായും ജഡ്ജിമാരായ മിതേബ് അല്‍-അര്‍ദി, സൗദ് അല്‍-സാനിയ എന്നിവര്‍ അംഗങ്ങളായുമുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പെരുന്നാള്‍ നമസ്‌കാരത്തിന് പോകുകയായിരുന്ന കുട്ടിയെ മൈദാന്‍ ഹവല്ലിയില്‍ നിന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഇയാള്‍ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡിറ്റക്ടീവ്‌സ് പ്രതിയെ പിടികൂടി. റൗദയിലെ ഒരു സ്‌കൂളിന് മുന്നില്‍ നഗ്‌നനിലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകലിനും ലൈംഗികാതിക്രമത്തിനും പ്രതിക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.