Dark Mode

പ്രിസൈഡിങ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ കുവൈത്തിലെത്തി; ഇടവക ദിനാഘോഷം നാളെ എൻ.ഇ.സി.കെയിൽ

പ്രിസൈഡിങ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ കുവൈത്തിലെത്തി; ഇടവക ദിനാഘോഷം നാളെ എൻ.ഇ.സി.കെയിൽ

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് റവ. ഡോ. എബ്രഹാം ചാക്കോ വ്യാഴാഴ്ച കുവൈത്തിലെത്തി. വ്യാഴാഴ്ച രാവിലെ എത്തിയ ബിഷപ്പിനെ സഭാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെയും 61-ാമത് ഇടവക ദിനാഘോഷത്തിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച പ്രിസൈഡിങ് ബിഷപ്പ് നിർവ്വഹിക്കും.

സെപ്റ്റംബർ 25-ന് വൈകുന്നേരം 7 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിലെ (NECK) ചർച്ച് & പാരിഷ് ഹാളിലാണ് പരിപാടി നടക്കുന്നത്. സെപ്റ്റംബർ 30-ന് നടക്കുന്ന KTMCC കൺവെൻഷന്റെ ഉദ്ഘാടനത്തിലും, ഇടവക സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും ബിഷപ്പ് റവ. ഡോ. എബ്രഹാം ചാക്കോ പങ്കെടുക്കും.