ലോക കേരള സഭ പിരിച്ച് വിട്ടത് നടപടി;പ്രവാസി സമൂഹത്തോടുള്ള അവഗണന-സത്താര്‍ കുന്നില്‍
കുവൈത്ത്‌സിറ്റി: ലോക കേരള സഭ പിരിച്ച് വിട്ട മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള അവഗണനയാണന്ന് ഐ.എം.സി.സി. -ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താര്‍ കുന്നില്‍.
തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. പ്രവാസി പ്രശ്‌നങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ലോക കേരള സഭ അംഗമായിരുന്നു അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനും പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യാനും അവസരമൊരുക്കിയ വേദിയാണ് ലോക കേരള സഭ. രാഷ്ട്രീയ നേതാക്കളെ കണ്ട് നിവേദനം നല്‍കുന്നതില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തില്‍ വിശദമായി ഉന്നയിക്കാന്‍ സഭയിലൂടെ സാധിച്ചു. അവ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചതും ഈ സംവിധാനത്തിന്റെ നേട്ടമാണ്.
നോര്‍ക്ക കെയര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ ആംബുലന്‍സ് സേവനം, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം നല്‍കാനും സഭ വഴിയൊരുക്കിയിരുന്നതായും സത്താര്‍ ചൂണ്ടിക്കാട്ടി.