തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: തിരുവനന്തപുരം സി.ആർ.പി. ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) നിര്യാതയായി.അസുഖബാധിതയായതിനെ തുടർന്ന് ചികിത്സയിലിരിക്കെ മോളിനി (40) ഞായറാഴ്ച മുബാറക് അൽ കബീർ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിലുണ്ടായിരുന്ന മോളിനി ഒരു സ്വദേശി വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മോഹനൻ കുഞ്ഞൻ. അമ്മ: ശ്രീമതി കാർത്തിക. ഭർത്താവ്: മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. സംസ്കാരം പിന്നീട് നാട്ടിൽ.