കുവൈത്ത് കേരളീയ സമാജം ഓണാഘോഷം നടത്തി
കുവൈത്ത്‌സിറ്റി. കുവൈത്ത് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി.കൈത്താന്‍ രാജധാനി പാലസ് ഹോട്ടലില്‍ പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയില്‍ ഗായകന്‍ മുബാറക് അല്‍ റാഷിദ് ഉല്‍ഘാടനം ചെയ്തു. രക്ഷധികാരി തോമസ് പള്ളിക്കല്‍, സുല്‍ത്താന്‍ അല്‍ കന്ദേരി, അസീസ് മാട്ടുവയല്‍,സാലി ജോര്‍ജ്, ബിന്റോ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എന്‍ എസ് ജയകുമാര്‍, മുസ്തഫ കോഴിക്കോട്, റിന്‍സി ജോണ്‍, ഡോ അബ്ദുള്ള ഹംസ, എന്നിവരെ മെമോന്റോ നല്‍കി ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ജിജി വടശേരിക്കര സ്വാഗതവും, സീനിയര്‍ അംഗം രമേശ് സാന്ത്വനം നന്ദിയും അറിയിച്ചു.മാവേലി എഴുന്നള്ളിപ്പ്, താലപ്പൊലി,ഗാനമേള, ഓണസദ്യ, കൂടാതെ
കുട്ടികളുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.