Dark Mode

ഫര്‍വാനിയ ഗവര്‍ണറ്റേില്‍ 'ശുചീകരണ ദിനാചരണം' ഗവര്‍ണറുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു

ഫര്‍വാനിയ ഗവര്‍ണറ്റേില്‍ 'ശുചീകരണ ദിനാചരണം' ഗവര്‍ണറുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു

കുവൈത്ത്‌സിറ്റി: ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് അദ്ബി നാസര്‍ അല്‍ അദ്ബി അല്‍ സബാഹിന്റെ രക്ഷാകര്‍തൃത്വത്തില്‍'ശുചീകരണ ദിനാചരണം' സംഘടിപ്പിച്ചു. ഗവര്‍ണറേറ്റിലെ അല്‍ അന്ദലുസ് കോഓപ്പറേറ്റീവ് പാര്‍ക്കില്‍
നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഷെയ്ഖ് അദ്ബി നാസര്‍ അല്‍ അദ്ബി അല്‍ സബാഹ് മുഖ്യാതിഥിയായിരുന്നു.
പരിസ്ഥിതി സംരക്ഷണ സംസ്‌കാരവും പൊതു ശുചിത്വവും വളര്‍ത്തുന്നതിന് സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യവും ആവശ്യഗതയും തന്റെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ സൗഹൃദ-സാഹേദര്യ ബന്ധങ്ങള്‍ വളരുന്നതില്‍ സന്നദ്ധ സംഘങ്ങളും സുരക്ഷാ വിഭാഗങ്ങളും വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
ഫര്‍വാനിയ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫൈസല്‍ അല്‍ റബാഹ്, അല്‍ അന്ദലുസ് കമാന്‍ഡ് കമാന്‍ഡര്‍ കര്‍ണല്‍ ഹമദ് ജന്ദൂല്‍ അല്‍ ജന്ദൂല്‍, 'കഫൂ' പ്ലാറ്റ്ഫോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഫാത്തിമ അല്‍ മൂസവി എന്നിവര്‍ക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ സംഘങ്ങളില്‍ നിന്നുള്ള പങ്കാളികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.