മംഗഫില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: രണ്ടുപേര്‍ക്ക് പരുക്ക്; തീ നിയന്ത്രണ വിധേയമാക്കി
കുവൈറ്റ് സിറ്റി: മംഗഫ് മേഖലയിലെ ഒരു കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സ് നിയന്ത്രണ വിധേയമാക്കി.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്.
സംഭവം നടന്നയുടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അല്‍-മംഗഫ് സെന്‍ട്രല്‍, അല്‍-ഫഹാഹീല്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ അണയ്ക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.