Dark Mode

പ്രജീഷിന്റെ സംസ്‌കാരം നാളെ നാട്ടിൽ നടക്കും; ഇന്ന് ഉച്ചയ്ക്ക് സബാഹ് മോർച്ചറിയിൽ പൊതുദർശനം

പ്രജീഷിന്റെ സംസ്‌കാരം നാളെ നാട്ടിൽ നടക്കും; ഇന്ന് ഉച്ചയ്ക്ക് സബാഹ് മോർച്ചറിയിൽ പൊതുദർശനം

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച തൃശൂർ മുല്ലശ്ശേരി അന്നകര സ്വദേശി പ്രജീഷിന്റെ മൃതദേഹം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1.30-ന് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ രാവിലെ നാട്ടിലെ വീട്ടുവളപ്പിൽ നടക്കും.

കുരിയക്കോട്ട് പ്രഭാകരന്റെ മകനാണ് പ്രജീഷ്. ഭാര്യ: ശാരി (കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ്). രണ്ട് മക്കളുണ്ട്. അബ്ബാസിയയിൽ മെക്കാനിക്കൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം.