Dark Mode

വത്തിക്കാൻ-കുവൈത്ത് ബന്ധത്തിന് 8 പതിറ്റാണ്ടിന്റെ ചരിത്രം: നാസർ അൽ-ഹാജിരിയുടെ പുസ്തകം ബിഷപ്പ് അൽഡോ ബെരാർഡിക്ക് കൈമാറി

വത്തിക്കാൻ-കുവൈത്ത് ബന്ധത്തിന് 8 പതിറ്റാണ്ടിന്റെ ചരിത്രം: നാസർ അൽ-ഹാജിരിയുടെ പുസ്തകം ബിഷപ്പ് അൽഡോ ബെരാർഡിക്ക് കൈമാറി
Picture Credit- AVONA -FB Page

കുവൈത്ത്‌സിറ്റി: വടക്കന്‍ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരി എച്ച്.ഇ. ബിഷപ്പ് അല്‍ഡോ ബെരാര്‍ഡി ഒ.എസ്.എസ്.ടി (Bishop Aldo Berardi, O.SS.T.) പ്രമുഖ കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നാസര്‍ മുഹമ്മദ് അല്‍-ഹാജിരിയുമായി ഹോളി ഫാമിലി കോ-കത്തീഡ്രലിലെ ദിവാനിയയില്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) ഉച്ചകഴിഞ്ഞ് നടന്ന കൂടിക്കാഴ്ചയില്‍, അല്‍-ഹാജിരി താന്‍ രചിച്ച 'ദി ഹിസ്റ്ററി ഓഫ് റിലേഷന്‍സ് ബിറ്റവീന്‍ ദി ഹോളി സീ ആന്‍ഡ് ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്' (പരിശുദ്ധ സിംഹാസനവും കുവൈത്ത് രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം) എന്ന പുസ്തകത്തിന്റെ ഒരു പതിപ്പ് ബിഷപ്പിന് ഉപഹാരമായി നല്‍കി.
അറബ് ഗള്‍ഫ് രാജ്യമായ കുവൈത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും, വത്തിക്കാനും കുവൈറ്റും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളുടെ രൂപീകരണവും വികസനവും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ സമഗ്ര പഠനഗ്രന്ഥത്തിന് ബിഷപ്പ് അല്‍ഡോ ബെരാര്‍ഡി ഗ്രന്ഥകര്‍ത്താവിന് നന്ദി അറിയിച്ചു.കുവൈത്ത്-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിന് എട്ട് പതിറ്റാണ്ടിന്റെ ചരിത്രം പ്രതിപാദിപ്പിക്കുന്ന പുസ്തകമാണ് നാസര്‍ മുഹമ്മദ് അല്‍-ഹാജിരി രചിച്ചത്.