Dark Mode

മാധ്യമ സ്ഥാപനത്തിന് നേരെയുള്ള അതിക്രമം;കേരള പ്രസ് ക്ലബ് കുവൈത്ത് പ്രതിഷേധിച്ചു

മാധ്യമ സ്ഥാപനത്തിന് നേരെയുള്ള അതിക്രമം;കേരള പ്രസ് ക്ലബ് കുവൈത്ത് പ്രതിഷേധിച്ചു

കുവൈത്ത്‌സിറ്റി: റിപ്പോര്‍ട്ടര്‍ ടിവിയുടെ കൊച്ചിയിലെ ആസ്ഥാന ഓഫീസിലും ന്യൂസ് ഡെസ്‌കിലും പ്രത്യേക അന്വേഷണ സംഘം (SIT) പുലര്‍ച്ചെ റെയ്ഡ് നടത്തി മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്ത് തല്‍സമയ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയും ചെയ്ത നടപടിയെ കേരള പ്രസ് ക്ലബ് കുവൈത്ത് അപലപിച്ചു.
മാധ്യമസ്ഥാപനങ്ങളുടെ വാര്‍ത്താ വിതരണത്തെയും ന്യൂസ് റൂമിന്റെ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പോലീസ് നേരിട്ട് പ്രവേശിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ഭയപ്പെടുത്താനോ അവരുടെ പ്രവര്‍ത്തനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനോ ഭരണകൂട ശക്തികള്‍ തുനിയുന്നത് അപകടകരമായ സൂചനയാണെന്ന് കേരള പ്രസ് ക്ലബ് കുവൈത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.