Dark Mode

ഹിസ്ബുള്ളയ്ക്ക് ഫണ്ട്; മൂന്ന് കുവൈത്തികള്‍ക്കും ലബനന്‍ പൗരനും 10 വര്‍ഷം തടവ്

ഹിസ്ബുള്ളയ്ക്ക് ഫണ്ട്; മൂന്ന് കുവൈത്തികള്‍ക്കും ലബനന്‍ പൗരനും 10 വര്‍ഷം തടവ്

കുവൈത്ത് സിറ്റി: നിരോധിത സംഘടനയായ ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും അംഗത്വമെടുക്കുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 62.83 ലക്ഷം കുവൈത്ത് ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീല്‍ കോടതിയാണ് രണ്ടു വ്യത്യസ്ത കേസുകളിലായി വിധി പ്രസ്താവിച്ചത്.
ആദ്യ കേസില്‍, മൂന്ന് കുവൈത്ത് പൗരന്മാര്‍ക്കും ഒരു ലബനന്‍ പൗരനുമാണ് കോടതി 10 വര്‍ഷം തടവും 62.83 ലക്ഷം ദിനാര്‍ പിഴയും ചുമത്തിയത്. കേസിലുള്‍പ്പെട്ട ഒരു കുവൈത്ത് വനിത ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെ കോടതി വെറുതെവിട്ടു. സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
മറ്റൊരു കേസില്‍, ഒരു ജീവകാരുണ്യ കമ്മിറ്റി വഴി ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയ കുവൈത്ത് പൗരന് കോടതി ഏഴ് വര്‍ഷം തടവും 60 ലക്ഷം ദിനാര്‍ പിഴയും വിധിച്ചു. ഈ പ്രതിക്കെതിരെ മുന്‍പ് കോര്‍ട്ട് ഓഫ് കസേഷന്റെ (Court of Cassation) വിധി നിലവിലുണ്ടായിരുന്നു.