Dark Mode

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2,000 ദിനാര്‍ 'ചോര്‍ന്നു'; വഞ്ചിക്കപ്പെട്ടത് കുവൈത്ത് വനിത

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2,000 ദിനാര്‍ 'ചോര്‍ന്നു'; വഞ്ചിക്കപ്പെട്ടത് കുവൈത്ത് വനിത

കുവൈത്ത്‌സിറ്റി: തന്റെ അനുമതിയോ അറിവോ കൂടാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2,000 കുവൈത്ത് ദിനാര്‍ പിന്‍വലിച്ചതായി കാണിച്ച് കുവൈത്ത് സ്വദേശിനി ബാങ്കിംഗ് അഫയേഴ്സ് പ്രോസിക്യൂഷനില്‍ പരാതി നല്‍കി.
അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇവര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പണം എങ്ങനെയാണ് പിന്‍വലിക്കപ്പെട്ടതെന്നും ഇതിന് പിന്നില്‍ ആരാണെന്നും കണ്ടെത്തുന്നതിനായി നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിംഗ് അഫയേഴ്സ് പ്രോസിക്യൂഷന്‍ കേസ് തുടരന്വേഷണത്തിനായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറി. ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയാണോ, ഹാക്കിംഗ് വഴിയാണോ അതോ മറ്റ് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയാണോ പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.