കുവൈത്തില്‍ 'ഊബര്‍' സര്‍വീസ് ആരംഭിച്ചു
കുവൈത്ത്‌സിറ്റി: ആഗോള ടാക്‌സി ബുക്കിംഗ് മേഖലയിലെ പ്രമുഖരായ ഊബര്‍ കുവൈത്ത് വിപണിയില്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിച്ചു. രാജ്യത്തെ സ്മാര്‍ട്ട് ഗതാഗത സൗകര്യങ്ങളും ആപ്പ് അധിഷ്ഠിത യാത്രാ സേവനങ്ങളും കൂടുതല്‍ വിപുലീകരിക്കാന്‍ ഈ നീക്കം വഴിയൊരുക്കും.
യാത്രകള്‍ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും സഹായിക്കുന്ന സ്മാര്‍ട്ട് ആപ്ലിക്കേഷനുകളെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് ഊബറിന്റെ കുവൈത്തിലേക്കുള്ള കടന്നുവരവ്. രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങളുടെ വളര്‍ച്ചയ്ക്കും ഗതാഗത മേഖലയിലെ മാറ്റങ്ങള്‍ക്കും ഇത് കൂടുതല്‍ കരുത്തേകും.