ഇന്‍കാസ് കുവൈത്ത് ഓണാഘോഷം ഒക്ടോബര്‍ 9-ന്
കുവൈത്ത് സിറ്റി: ഇന്‍കാസ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം 'ഓണപ്പെരുമ 2026' എന്ന പേരീല്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 9-ന് (വെള്ളിയാഴ്ച)ഖൈത്താനിലെ രാജ്ധാനി പാലസ് റെസ്റ്റോറന്റില്‍ വെച്ച് ഓണാഘോഷം.
ഓണാഘോഷത്തിന്റെ ഫ്‌ലയര്‍ പ്രകാശനം ചെയര്‍മാന്‍ രാജീവ് നടുവിലുമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം ജേക്കബ് ചണ്ണപ്പേട്ട, പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് വി കൊട്ടാരത്തിന് നല്‍കി നിര്‍വഹിച്ചു. ചെയര്‍മാന്‍ രാജീവ് നടുവിലുമുറി ഫുഡ് കൂപ്പണ്‍ സാറാമ്മ ജോണ്‍സണ് നല്‍കി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അനൂപ് സോമന്‍ സ്വാഗതവും ട്രഷറര്‍ അലക്‌സ് മാത്യു നന്ദിയും രേഖപ്പെടുത്തി. മീഡിയ കണ്‍വീനര്‍ മധു മാഹി, കുര്യന്‍ തോമസ് പൈനുംമൂട്ടില്‍, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ജെയിംസ് വി കൊട്ടാരം, ബിജു അലക്‌സാണ്ടര്‍ സാറാമ്മ ജോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികശും രൂപീകരിച്ചിട്ടുണ്ട്.