Dark Mode

‘ഇന്‍ഫോക്’ സബാഹ് പുരുഷ - വനിത ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം

‘ഇന്‍ഫോക്’ സബാഹ് പുരുഷ - വനിത ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നേഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് (ഇന്‍ഫോക്) സബാഹ് റീജിയന്‍ പുരുഷ ക്രിക്കറ്റ് ടീമായ സബാഹ് റാപ്‌റ്റേഴ്‌സിന്റെയും വനിതാ ക്രിക്കറ്റ് ടീമായ സബാഹ് സ്‌ട്രൈക്കേഴ്‌സിന്റെയും ജേഴ്‌സി പ്രകാശനം ഫര്‍വാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റില്‍ നടന്നു.
സബാഹ് റീജണല്‍ കണ്‍വീനര്‍ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഫോക് പ്രസിഡന്റ് വിജേഷ് വേലായുധന്‍ ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു. ഇന്‍ഫോക് സെക്രട്ടറി ജോബി ജോസഫ്, ട്രഷറര്‍ മുഹമ്മദ് ഷാ, കോര്‍ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായ ഡെന്നിസ് സാജന്‍, ലിയോ അവറാച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സബാഹ് റീജണല്‍ ജനറല്‍ സെക്രട്ടറി ദിവ്യ എസ്. വിശ്വനാഥ് സ്വാഗതവും ട്രഷറര്‍ എബ്രഹാം റോയ് നന്ദിയും പറഞ്ഞു. സബാഹ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ റോജി രാജു, ജോണ്‍സണ്‍ മാത്യു, റാപ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ തംസീത് പി.എം, സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ വിനീത ഡിസൂസ എന്നിവരുടെ സാന്നിധ്യത്തിലാണ് ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചത്.
സബാഹ് റീജണല്‍ ജോ. കണ്‍വീനര്‍ ധന്യ മുകേഷ്, ജോ. സെക്രട്ടറി ഷൈനി ജോണ്‍സണ്‍ എന്നിവരോടൊപ്പം മറ്റ് റീജണല്‍ ഭാരവാഹികളും ചടങ്ങുകള്‍ ഏകോപിപ്പിച്ചു.