Dark Mode

കുവൈത്ത് കെഎംസിസി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത് കെഎംസിസി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത്‌സിറ്റി : കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ തളിപ്പറമ്പ് മണ്ഡലം സ്വദേശിയുടെ കുടുംബത്തിനുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ധനസഹായം, ചട്ടുകപ്പാറ ആഡൂരം ഓഡിറ്റോറിയത്തില്‍ നടന്ന PTH സംഗമത്തില്‍ വെച്ച് വിതരണം ചെയ്തു.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിനുവേണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. ടി. പി. ആറ്റക്കോയ തങ്ങള്‍ ഫണ്ട് ഏറ്റുവാങ്ങി. കുവൈത്ത് കെഎംസിസി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം സ്റ്റേറ്റ് വിംഗ് ചെയര്‍മാന്‍ ഗഫൂര്‍ വയനാട് പദ്ധതി വിശദീകരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ കോടിപ്പൊയില്‍, കുവൈത്ത് കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ തളിപ്പറമ്പ്, ട്രഷറര്‍ ബഷീര്‍ കെ. കെ. കടവത്തൂര്‍, സെക്രട്ടറി ഒ. പി. അമീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസൈനാര്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി. പി. അബ്ദുല്‍ റഷീദ്, മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ പി. മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍ മൗലവി, ഹാഷിം ഇളമ്പയില്‍, ജാബിര്‍ പാട്ടയം എന്നിവര്‍ പങ്കെടുത്തു.
കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല പള്ളക്കന്‍, കെഎംസിസി ഭാരവാഹികളായ ഉമര്‍ കെ.എം., മുസ്തഫ ബര്‍ബീസ്, നൂറുദ്ദീന്‍ മയ്യില്‍, അബൂബക്കര്‍ മൗലവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.