Dark Mode

സഅദ് അല്‍ അബ്ദുള്ള പ്രദേശത്ത് സുരക്ഷാ പരിശോധന: 151 ലംഘനങ്ങളും അറസ്റ്റും രേഖപ്പെടുത്തി

സഅദ് അല്‍ അബ്ദുള്ള പ്രദേശത്ത് സുരക്ഷാ പരിശോധന: 
151 ലംഘനങ്ങളും അറസ്റ്റും രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ സാന്നിധ്യം ശക്തമാക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനും പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ജഹ്റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം സഅദ് അല്‍ അബ്ദുള്ള പ്രദേശത്ത് വ്യാപക സുരക്ഷാ പരിശോധന നടത്തി.
പരിശോധനയില്‍ 61 ഗതാഗത ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും, അറസ്റ്റ് വാറന്റ് നിലവിലുള്ള 20 വ്യക്തികള്‍, 5 തെരുവ് കച്ചവടക്കാര്‍, മദ്യ-മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ, തിരിച്ചറിയല്‍ രേഖകളില്ലാത്ത 43 പേരെയും റെസിഡന്‍സി നിയമം ലംഘിച്ച 12 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 3 മൊബൈല്‍ വെന്‍ഡിംഗ് കാര്‍ട്ടുകളും കടകളും, കോടതി ഉത്തരവുപ്രകാരം പിടിച്ചെടുക്കാന്‍ ഉത്തരവുള്ള 2 വാഹനങ്ങളും പിടിച്ചെടുത്തു. സാമ്പത്തിക-ബാധ്യത കേസുമായി ബന്ധപ്പെട്ട് തിരയുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ആകെ 151 ലംഘനങ്ങളും അറസ്റ്റുകളുമാണ് രേഖപ്പെടുത്തിയത്.