ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന ജോൺ സാമുവൽ നാട്ടിൽ അന്തരിച്ചു
കുവൈത്ത് സിറ്റി:രണ്ട് പതിറ്റാണ്ടിലേറെ കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര കരിക്കം മുണ്ടക്കല്‍ വീട്ടല്‍ ജോൺ സാമുവൽ (51) നാട്ടിൽ അന്തരിച്ചു.വ്യാഴാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം മംഗഫിലായിരുന്നു താമസം. കൊല്ലം ജില്ലാ പ്രവാസി സമാജം, കൊട്ടാരക്കര അസോസിയേഷൻ കുവൈത്ത്, ഡബ്ല്യു.എം.സി (WMC) തുടങ്ങിയ സംഘടനകളിൽ സജീവ അംഗമായിരുന്നു.
ഭാര്യ: റീന (കുവൈത്തിലെ ജാബർ അലി ക്ലിനിക്കിൽ നഴ്സാണ്). മകൻ: റയാൻ (വിദ്യാർത്ഥി). സംസ്കാരം പിന്നീട് നടക്കും.