Dark Mode

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വർണവില 1,14,000ന് താഴെ

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വർണവില 1,14,000ന് താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,145 രൂപയിലാണ് വ്യാപാരം.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയർന്നുനിൽക്കുന്ന എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം വർധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് ഉയരുന്നത് സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.