കുവൈത്ത് മലയാളികള്‍ ഗ്രൂപ്പിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 11-ന്
കുവൈത്ത്‌സിറ്റി: കുവൈറ്റ് മലയാളികള്‍ ഗ്രൂപ്പും, ഫര്‍വാനിയ ബദര്‍ മെഡിക്കല്‍ സെന്ററും സഹകരിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 11.30 വരെ ബദര്‍ മെഡിക്കല്‍ സെന്ററിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് കുവൈറ്റ് മലയാളികള്‍ ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.
വിവിധ ടെസ്റ്റുകള്‍ക്ക് പുറമെ, ഓര്‍ത്തോപിടിയാട്രിക്‌സ്, ജനറല്‍ പ്രാക്ടീഷണര്‍, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും, മറ്റ് വിഭാഗങ്ങളില്‍ അമ്പത് ശതമാനത്തില്‍ താഴെ ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ ഇസിജി, ഫാര്‍മസി, തുടങ്ങി എല്ലാ വിഭാഗത്തിലും മെച്ചപ്പെട്ട ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. പ്രസ്തുത സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 50606890, 66508109.