Dark Mode

എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈത്ത് 'തിരുവാവണിരാവ് 2026'സംഘടിപ്പിച്ചു

എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈത്ത് 'തിരുവാവണിരാവ് 2026'സംഘടിപ്പിച്ചു

കുവൈത്ത്‌സിറ്റി: എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈത്ത് 'തിരുവാവണിരാവ് 2026'എന്ന പേരീല്‍ ഓണാഘോഷം സംഘടിപ്പിച്ചു ഖൈത്താന്‍ രാജധാനി പാലസ് റെസ്റ്റോറന്റില്‍ വച്ച് നടന്ന ചടങ്ങില്‍, ഇ ഡി എ പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി തങ്കച്ചന്‍ ജോസഫ് സ്വാഗതം ആശംസിച്ചു. ശിവ ഗണേഷ് തിരുവാവണിരാവ് 2026-ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗായകന്‍ മുബാറക് അല്‍റഷീദ് മുഖ്യ അതിഥിയായിരുന്നു. അനസ് മുഹമ്മദ് ആശംസകള്‍ അര്‍പ്പിച്ചു . ഇ ഡി എ പേട്രന്‍മാരായ ജിനോ എം കുഞ്ഞ്, സജി വര്‍ഗീസ് പാലക്കുന്നെല്‍, ട്രഷറര്‍ പ്രിന്‍സ് തച്ചില്‍, ജനറല്‍ കോഡിനേറ്റര്‍ പ്രവീണ്‍ മാടശ്ശേരി, മഹിളാവേദി വൈസ് ചെയര്‍പേഴ്‌സണ്‍ ജിസ്സി ജിഷോയ് , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോയ് മന്നാടന്‍, വൈസ്പ്രസിഡന്റ് അജി മത്തായി, യൂണിറ്റ് കണ്‍വീനര്‍മാരായ ജോളി ജോര്‍ജ്, ജിയോ മത്തായി, ഫ്രാന്‍സിസ് ബോള്‍ഗാട്ടി, പീറ്റര്‍ കെ മാത്യു എന്നിവര്‍ ആശംസകള്‍ നല്‍കി. ഇവന്റ് കണ്‍വീനര്‍ ജിപ്‌സണ്‍ ജോയ് ചടങ്ങിന് നന്ദി പറഞ്ഞു.
ജിജു പോള്‍, അനു കാര്‍ത്തികേയന്‍ ,ജോസഫ് റാഫേല്‍ ,ജെറില്‍ ജിജി, ജോസഫ് കോമ്പാറ, ഷജിനി അജി, ഷൈനി തങ്കച്ചന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ബിജു എം വൈ , ജോബി ഈരാളി, കൂടാതെ ഷോജന്‍ ഫ്രാന്‍സിസ്, എബി തങ്കച്ചന്‍,ധനഞ്ജയന്‍, നജാസ്, എല്‍ദോസ് എബ്രഹാം, സിജിമോന്‍ ആന്റണി,മനോജ് ഐസക്, പ്രിന്‍സ് പാപ്പച്ചന്‍, അനോന ജെറില്‍, ജോമോന്‍ പി, വിപിന്‍ പോള്‍, അനില്‍കുമാര്‍, പ്രതീഷ്, ബിജു സി ഡി, ബിന്ദു പ്രിന്‍സ്, എല്‍ദോസ് ചെറിയാന്‍ തുടങ്ങിയ കമ്മിറ്റി മെമ്പര്‍മാര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ജയകുമാര്‍ അരവിന്ദദാസിന്റെ ഇടക്കവാദ്യവും , ജിത്തു ആന്‍ഡ്
ടീമിനോടൊപ്പം ഗായകന്‍ മുബാറക് അല്‍റഷീതും ചേര്‍ന്നുള്ള ഗാനമേളയും, ഈ ഡി എ അവതരിപ്പിച്ച തിരുവാതിരയും, വനിതാവേദിയുടെയും ബാലവേദി കുട്ടികളുടെയും ഡാന്‍സ് പരിപാടികളും യൂണിറ്റുകളുടെ മറ്റ് കലാപരിപാടികളും അരങ്ങിന് കൊഴുപ്പേകി.
ജോളി ജോര്‍ജ്, ബിന്ദു പ്രിന്‍സ്, നമിത സുനില്‍ എന്നിവര്‍ അവതരകരായിരുന്നു.